Thursday, December 31, 2015

എന്നമ്മക്കും ഉണ്ടായിരുന്നു നീ പറഞ്ഞൊരാ ചോരയും നീരും

 

എന്നമ്മക്കും  ഉണ്ടായിരുന്നു 
നീ പറഞ്ഞൊരാ  ചോരയും നീരും
ഒത്തിരി സൌന്ദര്യവും
ഇത്തിരി  നല്ലകാലവും

ഒക്കെയും ഊറ്റിക്കുടിച്ചു 
ഒന്നുമറിയാത്തവനെ പോൽ 
പുലമ്പുന്നു നീ  ഇന്ന്
ഇനിയും മറന്നു എങ്കിൽ 
തിരിഞ്ഞു നോക്കുക
ഇന്നലകളിലെക്ക്

അര്ധനിശയിലെ ചന്ദ്രനാമെന്നമയിൽ
അർദ്ധ ബോദതിൽ നീ 
വരച്ചിട്ട നിൻ കുഴിനഖ  ചാലുകൾ 
ഇന്നും അസ്തമിക്കാതെ 
കിടപ്പുണ്ട് മാറിടത്തിൽ

അരുതെന്ന് പറഞ്ഞു കാലുപിടിച്ചതും 
ആരുമറിയില്ല എന്നലറി നീ 
വാരിപ്പുനർന്നതും 
മറന്നു പോയെങ്കിൽ തിരിഞ്ഞു നൊക്കുക 
ആ ഇരുളാണ്ട രാത്രികളിൽ

പിഴച്ചു പെറ്റന്നമ്മ 
ഊര് തെണ്ടി എന്നെ ഊട്ടുവാൻ 
ഒടുവിലായ് നിനനിൽ 
തിരിച്ചെത്തിയപ്പോൾ ഒറ്റയ്ക്കല്ല
നീ കാണിച്ച പാപത്തിൽ ഉയര്ന്നു 
ഞാനും ഉണ്ടായിരുന്നിന്ന് 

സുമുഖ  യമെന്നമ്മതൻ പൂമുഗത്തിൽ
ണീ തീർത്ത സിഗരട്ട് ചിത്രങ്ങൾ
വിരൂപയാക്കി എങ്കിലും 
സിരസു കുനിച്ചു ഇളകാതെ നൊക്കുക 
കാണുമാ പഴയ കാലത്തിൻ 
നഖചാലുകൾ 

മിഴിനീരു കൊണ്ടെന്നെ  കഴുകി 
ഞാനിന്നു വെളുത്തിരിക്കുന്നു 
അമ്മതൻ സൌധര്യം 
ഇന്നു പകര്ന്നു തന്നെനിക്ക് 
അമ്മിഞ്ഞതിൽ കലര്ത്തി . .

ആരോടുമിന്നോളം പറഞ്ഞതില്ല  
പരിഭവം ഒരിറ്റും
ആർക്കുമൊരു ശല്യമാകാതെ 
പോയിടാം എന്നാലും 
ആവുവോളം തിന്നു തീർത്തോര 
പാവം ജടത്തിൻ 
അസ്ഥി എങ്കിലും ബാക്കിവെക്കുക
എനിക്കുള്ളറിഞ്ഞമ്മേ  എന്നു 
വിളിക്കുവാനെങ്കിലും

                        (എൻ എം കെ. നിട്ടൂർ) 

No comments:

Post a Comment