കമീസുമണിഞ്ഞു
നീയുമൊത്തുള്ളോരാ മധുര
സുന്ദര മുഹൂർത്തങ്ങൾ
അയപെറുക്കി
നഷ്ട സ്വപ്നങ്ങളെ
കെട്ടിപ്പുണർന്നൊന്നുറങ്ങിടട്ടെ . .
മാറ്റിവെക്കാം നമുക്ക് നമ്മലെ
മാറ്റി മറിക്കാം കൂടെപ്പിറപ്പുകളെ
ചോരനീരാകുംവരെ ചുമട് താങ്ങിടാം
ചുട്ടുപൊള്ളുന്ന ചുടുമണലിനെ ച്ചുംബിചിടാം
എങ്കിൽ നാടിനും വീട്ടിനും തനലെകിടാം
അടിമയെന്നാക്കി തിരുത്തിടം വിസ ഉടയോന്റെ കൽകലിൽ
കൊണ്ടു സമര്പ്പിചിടാം
ഉള്ളിലുരങ്ങും വിഗാരത്തെ ഛെദിച്ചിടാം
വീണ്ടും ഉണരാതിരിക്കാൻ
മനസ്സിനകത്ത് ഒരു കുഴി കുത്തി
തന്റെ സ്വപ്നങ്ങളും നഷ്ടങ്ങലും
ഒക്കെ കുഴിച്ചു മൂടാം നമുക്ക്
എന്നിട്ട് പിന്നിട്ടു പോന്ന വഴികളിലെ
ഒരു പിടി നലല നാളുകളെ മത്രം
മാറോടണച്ചു നമുക്കൊന്നുറങ്ങാം
എന്നെങ്കിലും ദൈവം മിഴികൾ
തുറന്നെന്നെയും നോക്കിടും
എന്നുള്ള സ്വപ്നവും കണ്ടു കണ്ടങ്ങനെ
അറിയുമൊ പ്രിയതെ നീ എൻ കഥനങ്ങൾ
അരിയാതെ നോവുന്നോരെൻ വ്യസനങ്ങൾ
അതിനൊന്നുമിനി ഒരു കഥയില്ല എങ്കിലും
അവസാനമില്ലെന്റെ പ്രണയത്തിനിവിടെ
അവനിയിൽ ഞാനിന്ന് ഏകാനെന്നാലും
അണയാത്ത ദീപം എൻ ഹൃദയത്തിലുണ്ട്
അകലെ എൻ മിഴികൾ നിനക്കായ്തൊഴുന്നു
അതി മധുരമൊഴുകുന്ന പുതുജീവനെകാൻ
അരികിലായ് നിന്മാരനണിയുമ്പോയെല്ലാം
അഴകേരും മിഴി നിരഞ്ഞൊഴുകുന്നതെന്തെ
അരയന്ന പിടപോലെ ഒളി മിന്നിടെണ്ടേ
അധരത്തിൽ നിറയേ ചിരി തൂകിടേണ്ടെ
അനുരാഗ നാളുകൾ അകമിൽ മറക്കു
അതിലെന്റെ പ്രണയവും അടിവേരറക്കൂ
അലിവാർന്ന നിന്മനം തളരാതെ നൊക്കൂ
അതിനിന്ന് മുതലൊരു പുതു മൂടി ചാർത്തൂ
അറിയുനീഇല്ലൊരു പരിഭവംതെല്ലോളം
അന്നു നീ തന്നൊരാ സ്നേഹം എനിക്കായ്
അതു മതിയെന്നുള്ളിന്റെ താപം ശമിക്കാൻ
അവസാന ശ്വാസം നിലക്കും വരേയ്ക്കും