Friday, January 22, 2016

അനുരാഗമോഹിനി അറിയുവാനായി

അറിയുമൊ പ്രിയതെ നീ എൻ കഥനങ്ങൾ
അരിയാതെ നോവുന്നോരെൻ വ്യസനങ്ങൾ
അതിനൊന്നുമിനി ഒരു കഥയില്ല എങ്കിലും
അവസാനമില്ലെന്റെ പ്രണയത്തിനിവിടെ

അവനിയിൽ ഞാനിന്ന് ഏകാനെന്നാലും
അണയാത്ത ദീപം എൻ ഹൃദയത്തിലുണ്ട്
അകലെ എൻ മിഴികൾ നിനക്കായ്തൊഴുന്നു
അതി മധുരമൊഴുകുന്ന പുതുജീവനെകാൻ

അരികിലായ് നിന്മാരനണിയുമ്പോയെല്ലാം
അഴകേരും മിഴി നിരഞ്ഞൊഴുകുന്നതെന്തെ
അരയന്ന പിടപോലെ ഒളി മിന്നിടെണ്ടേ
അധരത്തിൽ നിറയേ ചിരി തൂകിടേണ്ടെ 

അനുരാഗ നാളുകൾ  അകമിൽ മറക്കു
അതിലെന്റെ പ്രണയവും അടിവേരറക്കൂ
അലിവാർന്ന നിന്മനം തളരാതെ നൊക്കൂ
അതിനിന്ന് മുതലൊരു പുതു മൂടി ചാർത്തൂ

അറിയുനീഇല്ലൊരു പരിഭവംതെല്ലോളം
അന്നു നീ തന്നൊരാ സ്നേഹം എനിക്കായ്
അതു മതിയെന്നുള്ളിന്റെ താപം ശമിക്കാൻ
അവസാന ശ്വാസം നിലക്കും വരേയ്ക്കും

No comments:

Post a Comment