നമ്മുടെ കണ്ണുകൾ അന്ന് പരസ്പരം
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിഗൂഢമായൊരു പനനീർ പുഷ്പം മൊട്ടിടുന്നു . പ്രണയിനിയുടെ അധരങ്ങളിലേക്ക്
അതിനെ എനിക്ക് സമ്മാനിക്കണം .
അതിന്റെ ദളങ്ങൾ ഓരോന്നായി പറിച്ചെടുത്തവളുടെ മുടിയിൽ ചൂടിക്കണം. മുടിയിഴകളെ തലോടി വരുന്ന കാറ്റിന്റെ ഗന്ധത്തിൽ എനിക്കുന്മത്തനാകണം .
നക്ഷത്രങ്ങൾ കണ്ണിറുക്കി കാണിക്കുന്നതും നോക്കി അവളുടെ മടിത്തട്ടിലായ്
തല ചായ്ച്ചുറങ്ങണം
നമ്മൾ ഒന്നായ് കഥകൾ വായിച്ചു
കവിതകൾ വായിച്ചു
വിടപറഞ്ഞകന്നപ്പോളും
പരസ്പരം കത്തുകൾ കൈമാറി
ഗ്രീറ്റിംഗ്‌സ് കാർഡുകളും
പനനീർ പൂക്കളും മധുരവും
ഇടയ്ക്കിടെ അധിതികളായെത്തി
കണ്ണുകളാൽ വായിക്കാൻ കഴിയാത്ത
ചുണ്ടുകളാൽ മൊഴിയാണ് മടിച്ച
എന്നും കേൾക്കാൻ കൊതിച്ച
പ്രണയത്തെ ഹൃദയത്തിന്റെ
ആഴങ്ങളിൽ ഒളിപ്പിച്ചത് നാം
എന്തിനു വേണ്ടിയായിരുന്നു
എന്നും നമ്മളിരിക്കാറുള്ള
മലഞ്ചെരുവിൻ താഴെ
കുളിർമഞ്ഞിനാൽ മരവിച്ചെങ്കിലും
പ്രണയത്തിന്റെ ഇളംചൂട് പകരാൻഇരു
കൈകളും നീട്ടി കാത്തുനിൽപ്പുണ്ടാകും.