Saturday, July 1, 2017

ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ



ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മാന്റെ കാൽപാദങ്ങൾ കഴുകിയ
വെള്ളത്തിലെന്നെ കുളിപ്പിക്കണേ
ഉമ്മാന്റെ കാലടിക്കുള്ളിലെ മണ്ണ്
കൊണ്ടെന്റെ അടിക്കബർ വിരിക്കണേ
ഉമ്മാന്റെ പ്രാർത്ഥനയിൽ
വെളിച്ചമാകാത്ത ഇരുളുണ്ടോ
ഉമ്മാന്റെ കണ്ണീരിൽ
ശമിക്കാത്തഅഗ്നി ഉണ്ടോ
ഉമ്മ ജീവിച്ചിരിക്കെ മരിക്കുന്നവൻ
എത്ര ഭാഗ്യവാൻ അല്ലെ ....

No comments:

Post a Comment