ഞാൻ മരിച്ചാൽ
എന്നെ വെള്ള പുതച്ചു കിടത്തിയത്
കണ്ടു നിന്റെ ഹൃദയം തകരരുത്
പല്ലു കടിച്ചുപിടിച്ചെങ്കിലും
മെല്ലെ ഒന്ന് മന്ദഹസിച്ചീടണം
പ്രണയത്താൽ മാത്രം നീ നോക്കി
യിരുന്നോരാ നോട്ടം നോക്കിയൊരിത്തിരി
സമയം ഇരിക്കണം നിൻ
കൈകൾകോർത്തെന്നിലായ്
കവിളിലായ് മെല്ലെ നീ നുള്ളണം
പിന്നെ കുസൃതിയാൽ എന്നും
വിളിക്കുമാ കള്ളനെന്നെന്നെ
നീ ഇന്നും വിളിക്കണം
സ്നേഹത്താൽ നീ ചുംബിച്ചിടുമാ
ചുംബനം എൻ നെറ്റിയിൽ ഒന്നമർത്തി
ചുംബിക്കണം നിൻ മിഴികൾ മെല്ലെയടച്ചു സാധ്യമെങ്കിൽ മൂന്നുവട്ടം
ചലനമറ്റൊരെൻ ജഡം നിന്റെ
കണ്ണുകളിലേക്ക് നോക്കവേ
നിന്റെ മൃദുലമാം കൈകൾ
കൊണ്ടത് മെല്ലെ അടക്കണം
പിഞ്ചോമന മക്കളെ കുളിപ്പി-
ക്കുമ്പോലെ എന്നെയും
നീ കുളിപ്പിക്കണം നല്ലോണം
കണ്ണിലൊന്നും സോപ്പ് തേക്കാതെ
അവസാനമായി മൂന്നു കഷ്ണം
തുണിയിൽ പൊതിഞ്ഞിടുമ്പോൾ
ആചുണ്ടുകൾ കൊണ്ടൊരു സലാം
ചൊല്ലണം ചെവിയിൽമെല്ലെ
നിന്നില്നിന്നുയരുമാ ചെമ്പക
സുഗന്ധതിലെന്നെ പുരട്ടണം
നിന്റെ ഗന്ധം എനിക്കെന്റെ
ഖബറിൽ വമിക്കണം
ഉറ്റവർ എന്നെയും കട്ടിലിലേറ്റി
മറയുമ്പോൾ നീ മെല്ലെ വന്നു
ഉമ്മറ ജാലകവാതിലിലൂടെന്നെ
എത്തിനോക്കീടണം
നാൻ അകലുന്നതും നോക്കി
എന്നും ഇരിക്കുന്ന പോലെ
നീ അന്നുമിരിക്കണം - നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
ക്കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം...
No comments:
Post a Comment