കുറച്ചു ദിവസത്തെ ലീവിന് ശേഷം വിദ്വാൻ വീണ്ടും മദ്രസയിലേക്ക് വന്നതായിരുന്നു , ശരീരത്തിന് വല്യ ഷീണം ഒന്നും തോന്നിയില്ല എങ്കിലും ഉള്ള എസ്പ്രെഷൻ മുഴുവൻ വാരിക്കോരി ഇട്ടതുകൊണ്ട്തന്നെ ഞങ്ങൾക്ക് പെട്ടന്ന് കാര്യം പിടികിട്ടി,
ഒന്നും മനസ്സിലാവാത്ത പോലെ ഞങ്ങൾ അവനോട് ചോദിച്ചു , എന്ത് പറ്റിയതായിരുന്നു ബല്ലു... ഒരു ദീർഗ്ഗ ശ്വാസം എടുത്തുകൊണ്ടു അവൻ കാര്യം പറഞ്ഞു , എന്റെ കാലിൽ വലിയ ഒരു മുറിവെടോ നല്ല ആഴം ഉണ്ട് . ഒരു നാലിഞ്ചു കനത്തിൽ വെള്ള കോട്ടൺ തുണികൊണ്ട് കെട്ടിയ ആ വലിയ കെട്ട് കൗതുകത്തോടെ ഞങ്ങൾ നോക്കി ഇരുന്നു .
എങ്ങനേ പറ്റിയതാണെന്ന് ചോദിക്കും മുൻപ് തന്നെ കല്ലിൽ തട്ടി ആണിയിൽ വീണതാണെന്ന മറുപടികൊണ്ട് അവൻ ഞങ്ങളുടെ വായടപ്പിച്ചു , ഇപ്പൊ എങ്ങനുണ്ട് ? കുഴപ്പമില്ലടോ ചെറിയ വേദന ഉണ്ട് എന്നാലും കുറവുണ്ട് . വല്യ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത dr കെട്ടിയ ആ വലിയ കെട്ട് തടവിക്കൊണ്ട് മറുപടി പറഞ്ഞു .
അപ്പോഴാണ് നൗഷാദ് ഉസ്താദിന്റെ അബാബീൽ ന്റെ കാതടപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. അങ്ങനെ എല്ലാരും വർത്താനം ഒക്കെ നിർത്തി നല്ല മക്കളായി മൂപ്പരെ കാത്തിരുന്ന് , അന്നത്തെ വാടക സ്റ്റോറിലെ ഏറ്റവും മുന്തിയ ഇനം ബൾബിന്റെ പ്രകാശം കണക്കെ ഉള്ള ചിരിയുമായി നൗശാദ്ക്ക വന്നു , പതിവുപോലെ സലാം പറഞ് ഇരുന്നു , ഓരോരുത്തരെ പേരും വിളിച്ചു ഹാജർ എടുക്കുമ്പോ വലീദ് ഹാജർ പറഞ്ഞപ്പോളാണ് ലീവിന്റെ കാര്യം തിരക്കിയത് .
ഉമ്മാന്റെ (പേരിൽ അവൻ തന്നെ എഴുതിയ) കത്തും കാലിലെ കെട്ടും കണ്ടപ്പോൾ ആദ്യം മൂപ്പർക് വിശ്വാസം ആയിരുന്നെങ്കിലും അവന്റെ മുഖത്തെ ഓവർ നിഷ്കു കണ്ടപ്പോൾ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്ന് തോന്നിപ്പോയി .
അവനെയും അവന്റെ കുരുത്തക്കേടുകളും നല്ലോണം അറിയാവുന്നത് കൊണ്ട് തന്നെ അങ്ങനെ തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ , നഷാദ്ഉസ്താദ് എണീറ്റ് വന്നു അവന്റെ കാൽ നന്നായി ഒന്ന് നോക്കി .
കെട്ടാൻ അറിയാത്ത ഏതോ ലാടൻ (ഹബീബിന്റെ കാലിൽ മുറിവുണ്ടായപ്പോൾ കെട്ടിയ വെള്ളത്തുണി വാങ്ങിക്കൊണ്ടുവന്നു പള്ളികുളത്തിൽ ഇറങ്ങി ഇരുന്നു പുല്ലൂറ അസ്ലമിനെ ഒരുമണിക്കൂർ എടുത്ത് കെട്ടിച്ച കെട്ടായിരുന്നു) കെട്ട് പോലെ തോന്നിക്കുന്ന വെള്ള ഡബിൾ മുണ്ട് ചീന്തി കെട്ടിയ ആ മുറിവിലേക്ക് ഒന്ന് അമർത്തിയതും ചെങ്ങായി ഇല്ലാത്ത കണ്ണീരിനാൽ കാറാൻ തുടങ്ങി . രണ്ടും കൽപിച്ചു അവനോട് കെട്ടഴിക്കാൻ പറഞ്ഞു . അള്ളോഹ് ചോര നിക്കൂല ഉസ്താദേ എന്ന അവന്റെ ആ വേദന യും പേടിയും കൂടെ കലർന്ന സ്വരം ചെറുതായി മൂപ്പരെ ഒന്ന്ചി ന്തിപ്പിച്ചു . പക്ഷെ ഒരു നെടുവീർപ്പിനു ശേഷം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്തായാലും ഒന്ന് അഴിച്ചു നോക്കാം എന്ന മട്ടിൽ വീണ്ടും അഴിക്കാൻ ആവശ്യപ്പെട്ടു .
ഇതെല്ലം ഓന്റെ അടവാ ഉസ്താദേ എന്ന ഒറ്റുകാരുടെ ബാഗ്രൗണ്ട് സപ്പോർട്ട് കൂടെ ആയപ്പോൾ അഴിക്കുകയല്ലാതെ വേറെ വഴി ഇല്ലാതെയായി,
ഓരോ കെട്ടും അഴിക്കുമ്പോളും വേദന കൊണ്ട് പുളയുന്ന അവനെ യാതൊരു ദയയും ഇല്ലാതെ ഉസ്താദ് കണ്ണുരുട്ടി കൊണ്ടിരുന്നു . പെൺകുട്ടികൾ ചിലർ ആ പഴുത്ത ആഴത്തിലുള്ള മുറിവ് കണ്ടാൽ വീട്ടിൽ പോയാൽ ഫുഡ് പോലും ഇറങ്ങില്ലലോ എന്ന മട്ടിൽ മുഖം തിരിച്ചു ., അല്ലങ്കിലും പെൺകുട്ടികൾക്ക് അവനോട് പണ്ടേ ഒരു സോഫ്റ്റ്കോൺ ഉണ്ടായിരുന്നു എന്നാണ് അവൻ ഇടക്കിടക്ക് വീമ്പിളക്കാറുള്ളത്.
എന്നാലും ബോയ്സ് ഉസ്താദിന് ഈ ഒരു കാര്യത്തിൽ കട്ട സപ്പോർട്ട് ആയിരുന്നു .ഒരു മനസ്സുഖം അത്ര തന്നെ, രാവും പകലും കൂടെ നടന്ന് ഉസ്താദിന് ഒറ്റി കൊടുത്ത ദുഷ്ടന്മാരെ നിസ്സഹായതയോടെ നോക്കി അവൻ അടുത്ത കെട്ടും അഴിച്ചു ,
ഒന്ന് രണ്ട് മൂന്ന് നാല്.... എന്താ വലീദേ കെട്ട് തീരുന്നില്ലല്ലോ എന്നായി ., ഒടുവിൽ, എല്ലാ കെട്ടും അഴിച്ചപ്പോൾ നല്ല വെളുത്ത കാലില് ഒരു മുള്ള് കൊണ്ട കലപോലും കാണ്മാനില്ല....
5 മീറ്റർ നീളത്തിലുള്ള വെള്ളമുണ്ടിന്റെ കെട്ടയിക്കാൻ പെട്ട പാടും ഓന്റെ ആക്ടിങ് ഉം ഒക്കെ കണ്ട മൂപ്പർ ദേഷ്യവും,ചിരിയും സങ്കടവും ഒക്കെ കൂടെ ആകെ കിളിപോയ അവസ്ഥയിൽ ഈ ചെങ്ങായീനെ തല്ലണോ കൊല്ലണോ അതോ നാട് കടത്തണോ എന്നറിയാതെ അന്തംവിട്ട് നിന്നു,
പലതരം അടവും കണ്ടു ശീലമുള്ള ഉസ്താദിനു പക്ഷെ ഇത്ര ഭയാനക വേർഷൻ ഇതാദ്യമായിരുന്നു.
ക്ലാസ്സിലാവട്ടെ ആകെ കൂട്ടച്ചിരിയും,ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാക്കൂല., എന്തായാലും ഓന്റെ അന്ന് ശെരിയായില്ല എന്ന് ചുരുക്കം.
അതേസമയം ഭൂമി രണ്ടായി പിളർന്ന് ഉള്ളിലോട്ട് പോയാൽ മതിയായിരുന്നു എന്റെ റബ്ബേ എന്ന മട്ടിലുള്ള വലീദിന്റെ ആ നിൽപ്പും ഇന്നും ഓർക്കുമ്പോൾ ചിരി വരും...
(എൻ എം കെ)
No comments:
Post a Comment