ദൂര ദർശനിൽ രാവിലെ ചോപ്പും മഞ്ഞെ ഇട്ടു വരുന്ന ഒരു ശക്തിമാൻ ഉണ്ടായിരുന്നു. പിന്നെ ബാലരമയിലെ ശക്തിമാനും, ബാല മംഗളത്തിലെ ശക്തിമരുന്നും ഒക്കെ മനസ്സിൽ മാറി മാറി വന്നു...
എന്നാൽ ശെരിക്കും ഞങ്ങൾക്ക് ശക്തൻ ഇവരൊക്കെയായിരുന്നു, നടുപ്പൊയിൽ സ്കൂളിൽ പഠിക്കുമ്പോ
ഇബ്രാനാജീക്കാന്റെ ഒന്തത്തെ മുന്നിലെപച്ച മാങ്ങാ ആരും കാണാതെ എറിഞ്ഞിട്ട് ഓടി എടുത്ത് കൊണ്ട് വരുന്നവനായിരുന്നു ശക്തൻ ,
സൈക്കിളിന്റെ ബാക്കിലെ ടയറിൽ തേക്കില വെച്ച് മോട്ടോർ ബൈക്ന്റെ സൗണ്ട് ഉണ്ടാക്കി ഏറ്റവും സ്പീഡിൽ പൂക്കോട്ട് പോയില്ലേ മുക്കിൽ എത്തുന്നവനായിരുന്നു ശക്തൻ,
സൂചി ഏറിൽ എതിരാളികളുടെ നടുപ്പുറത്തു ചോന്ന കല ഏറ്റവും കൂടുതൽ പൂശുന്നവനായിരുന്നു ശക്തൻ,
ഉച്ചക്ക് ശേഷം ബാഗും എടുത്ത് മാഷ് കാണാതെ മതില് ചാടി വീട്ടിലേക്കൊടുന്നവയിരുന്നു ശക്തൻ,
മാകൂടന്റെ വയലിലെ മൂക്കാത്ത വെള്ളേരി പറിച്ചു തെങ്ങിനിടിച്ചു കറുമുറാ തിന്നുന്നവനായിരുന്നു ശക്തൻ,
പരല് പുൽച്ചാടി തവള മുതൽ നീല പൊന്മാനെ വരെ പിടിച്ചു കിടത്തി അനസ്ഥേഷ്യ പോലുമില്ലാതെ ഓപ്പറേഷൻ ചെയ്യുന്നവനായിരുന്നു ശക്തൻ.
കേരളത്തിലെ കലാരുപങ്ങളെ പറ്റി ചോദിച്ച കുമാരൻ മാഷോട് കുമാരൻ കളി എന്ന് പറഞ്ഞവനായിരുന്നു ശക്തൻ,
അനധികൃത ബസ്റ്റോപ്പ് പൊളിക്കാൻ വന്ന പോലീസുകാർക് പണികൊടുക്കാൻ വേണ്ടി നായി കൊരണ പൊടി വിതറിയവരായിരുന്നു ശക്തൻ,
ഇരുന്നൂർ മില്ലി ഓയിൽ ഒഴിക്കേണ്ട നൗഷാദകന്റെ വാടക സ്റ്റോറിലെ എഞ്ചിനിൽ പെട്രോൾടാങ്കിലേക്ക് നാലര ലിറ്റർ ഓയിൽ ഒഴിച്ചിട്ടു ഇനീം വേണം എന്ന് വിളിച്ചു പറഞ്ഞവരായിരുന്നു ശക്തൻ
ശക്തന്മാരെ കൊണ്ട് പൊറുതി മുട്ടിയതായിരുന്നു ആകാലം. ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ കഴിയാത്ത കുരുത്തക്കേടുകൾ ഒരുപാട് പറയാൻ ഉണ്ട്.. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കുരുത്തക്കേട് എന്ന ഒരൊറ്റ വികാരത്തിൽ ഒന്നിച്ചു നിന്നിരുന്ന ആ കാലം... വിശദീകരിക്കാം പിന്നീടൊരിക്കൽ....
No comments:
Post a Comment