Thursday, October 2, 2025

ശബ്നം

സൂര്യതാപത്തിനാൽ ശബനം നമ്മുടെ കൈവെള്ളയിൽ ചെറു കുളിർമയേകി അലിഞ്ഞില്ലാതാകുന്നത് നീ അനുഭവിച്ചിരുന്നില്ലന്നോ

പൈഗംബർ നിനക്കായ്‌ പാടുന്നത് 
നിന്റെ ഇരുചെവികൾക്കും ഇമ്പമേകിക്കൊണ്ടിരുന്നതൊക്കെ 
ഇപ്പോൾ ഇല്ലാതെയായെന്നോ

കാറ്റിന്റെ കൈകളിൽ മുഹബത്തിന്റെ ഫരിഷ്ത് കൊടുത്തുവിട്ട
സമ്മാനങ്ങൾ എന്തിനാണ് നീ
വീണ്ടും മടക്കി അയക്കുന്നത്

കടൽത്തീരതുവെച്ചു ആ ദർവേശ് 
നമ്മുടെ പ്രണയത്തെ വാഴ്ത്തി പറഞ്ഞതൊക്കെ എങ്ങനെ നിനക്ക്  മറക്കാൻ കഴിയുന്നു 

എന്തിനു ബന്ധസ്ഥനാക്കുന്നു വീണ്ടും
എന്നെയീ കൂരിരുട്ടിൻ തടവറയിൽ
ഈ അന്ധകാരക്കൊടുമുടിയിൽ
നിന്റെ മുടിനാര്കൊണ്ട് 

ഒരുമിക്കാതെ അകലുന്നതായിരുന്നോ 
മനോഹരം ഈ പ്രണയത്തിനു 
അതോ ഒരുമിപ്പിക്കാതെ പോയതോ  
നമ്മെ ഈ ലോകം 

No comments:

Post a Comment