Friday, October 10, 2025

നിന്നെയും തേടി

ഞാൻ പൂവിൽ നിന്നെ തിരഞ്ഞു 
പൂവ് വണ്ടിനോട്‌ ചോദിക്കാൻ പറഞ്ഞു 

ഞാൻ വണ്ടിനോട് നിന്നെ തിരക്കി 
വണ്ട് കുയിനെ കാണിച്ചു 

ഞാൻ കുയിലിനോട് നിന്നെ ചോദിച്ചു 
കുയിൽ കാറ്റിനെ കുറിച് പറഞ്ഞു 

ഞാൻ കാറ്റിനോടാരാഞ്ഞപ്പോൾ 
അവൻ മേഖത്തെ കാട്ടി 

ഞാൻ മേഖത്തോട് ഉറക്കെ വിളിച്ചു 
മേഘം മഴയായ് എന്നിലേക്ക് ഒഴുകി 

No comments:

Post a Comment