Thursday, October 2, 2025

Onnumallathalla

ഒന്നാണ് നാമെന്നുരത്തില്ലേനീ
ഒരുമിച്ചു നിന്നു ചതിച്ചില്ലേനീ
ഒരു ദിനം എന്നെ പിരിഞ്ഞില്ലെനീ
ഒന്നും പറയാതെ പോയില്ലെനീ

നിന്നോടൊത്തുള്ള  ഓർമകളും
നിന്നിലലിഞ്ഞൊരാ രാത്രികളും
നിന്റെ  നിഷ്കളങ്കമാം മിഴികളും
നിന്നധരത്തിൽ നിറയും പുഞ്ചിരികളും

എല്ലാം മറക്കാൻ മോഹമില്ലാതില്ല
എന്നും അതിനായ് ശ്രമിക്കാതില്ല
എന്നെക്കൊണ്ടതിനു  കഴിയാറില്ല
എന്താണതെന്നെനിക്കരിയാറില്ല

No comments:

Post a Comment