കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയ എനിക്ക് കിട്ടിയ ഉത്തരത്തിൽ ഏറ്റവും ലാഭംകരമത്രേ അത്...
എന്താണന്നല്ലേ.. പറയാം....
ഒന്ന് പ്രവാചകന്റെ മാതൃകയും കരുണമായനായ അല്ലാഹുവിന്റെ അടുത്ത് നിന്നുള്ള പ്രതിഫലം തന്നെ ഏറ്റവും വലിയ ലാഭം...
അത് മാത്രമോ? അല്ലേ അല്ല..
ജീവിച്ചു തുടങ്ങും മുൻപേ സകലവും നഷ്ടപ്പെട്ടു ഭൂമിയിലെ സന്തോഷങ്ങളുടെ നാളുകൾ അസ്തമിച്ചു എന്ന് കരുതി കണ്ണീരിനാൾ നാല് ചുവരുകൾക്കുള്ളിൽ ഇരുട്ട് മൂടി കിടക്കുന്ന ജീവിതത്തിൽ ഒരു വെളിച്ചമായി നമുക്ക് അവളിലേക്ക് അടുക്കാൻ കഴിഞ്ഞാൽ, കനലെരിയുന്ന ഹൃദയത്തിൽ ഒരിറ്റു കുളിർ തെന്നലായ് കടന്നു ചെല്ലാൻ സാധിച്ചാൽ ആ കണ്ണുകളിലെ പ്രതീക്ഷകൾക്കും പുതു ജീവനും അല്ലാതെ വേറെ ആർക്ക് സ്നേഹിക്കാൻ കഴിയും അവരെക്കാൾ കൂടുതൽ നമ്മെ? അവരുടെ ഓരോ പുഞ്ചിരിക്കും കാരണക്കാർ നമ്മൾ ആയി മാറുമ്പോൾ ഈ ജീവിതം എത്ര ലാഭകരം അല്ലെ?
ഇനി പറയൂ... ഞാൻ എത്ര സൂത്രശാലി?
No comments:
Post a Comment