Friday, October 10, 2025

മരീചിക

അതുകൊണ്ടാണ് ഞാൻ ഭയക്കുന്നത്
നീ വീണ്ടും ഇഷ്ടമാണെന്ന് പറയുമ്പോൾ..

സസ്യബുക്കാണെന്ന് പറഞ്ഞ നീ
മാംസം ആർത്തിയോടെ തിന്നുന്നു....

തണുപ്പിനോടാണ് ഇഷ്ട്ടം എന്ന് പറഞ്ഞ നീ
ജ്വാലയിൽ നൃത്തമാടുന്നു...

മധുരം ജീവനാണെന്ന് പറഞ്ഞ നീ
എരിവുള്ള മുറിവിൽ ഉപ്പ് നിറക്കുന്നു...

ദേവതയായ് വന്ന നീ ദർശിനിയിൽ
യക്ഷിയായ് പ്രതിബിംഭിക്കുന്നു

നിന്നിൽ കണ്ടതൊക്കെയുംപ്രണയത്തിന്റെ 
മരീചിക മാത്രമായായിരുന്നോ...

No comments:

Post a Comment