Thursday, October 2, 2025

മദ്രസ ലൈഫ്

ആ കുരിപ്പിനിണ്ടോ പണ്ടത്തെ സദറിനെ തിരിഞ്ഞിക്ക്... ഉസ്താദിന്റെ മടീൽ കേറി താടി പിടിച്ചു വലിക്കുന്ന കുഞ്ഞിനെ നോക്കി പണ്ട് കിട്ടിയ ചൂരലിന്റെ ചൂടിനെ സ്മരിച്ചു കൊണ്ട് ബല്ലു ചിരിച്ചു.. 

ഇന്നത്തെ 20 ന്റെ മേലെ പ്രായമുള്ള മിക്ക ആളുകൾക്കും സദറുസ്താദ് നെ അന്ന് വല്ലാത്ത പേടി ആയിരുന്നു. ഇന്ന് ഉസ്താദ് ആകെ മാറിപ്പോയി. കാലം മാറി എന്ന് മൂപ്പര് മനസ്സിലാക്കിയത് കൊണ്ടാവാം.. 

 എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി.. ഞങ്ങൾക്ക് രണ്ട് ബെഞ്ചു ഡസ്ക്ണ്ടാ യിരുന്നു ഒരു പുതിയ ഹൈറ്റ് ഉള്ളത്,ഒന്ന് പഴയ ഹൈറ്റ് കുറഞ്ഞ ഡസ്ക്.

നല്ല ബെഞ്ഞിനും ഡെസ്കിനും എന്നും ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ എന്നും അടിയായിരുന്നു. 

എന്റെ ഓർമ്മ ശെരിയാണെകിൽ അജ്മലും, സാലിയും, അഷ്‌കറും, ഞാനും, വലീദും സമീറും ഒക്കെയായിരുന്നു ഞങ്ങൾ ആൺകുട്ടികളുടെ ഭാഗത്തു. 

മുബീനയും, അഫീദയും, സൂറയും, സൽമയും, ഷംസീറ യും ഒക്കെയായിരുന്നു പെൺകുട്ടികളുടെ ഭാഗത്തു. 

 രാവിലെ എത്തുന്നവർ പുതിയ ഡസ്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഞെളിഞ്ഞു ഇരിക്കുന്നത് അന്ന് എന്നും വാശിയായിരുന്നു. 

ഞങ്ങൾ ആൺകുട്ടികൾ പൊതുവെ ഉറക്കപ്രിയരായത് കൊണ്ട് അതികം ദിവസങ്ങളിലും ആദ്യം എത്തുന്നവർ ബെഞ്ചും ഡെസ്കും അടിച്ചു മാറ്റൽ പതിവായിരുന്നു. നേരത്തെ എണീറ്റ് എത്തുക എന്നത് അന്ന് അസാധ്യമായിരുന്ന്. ഇന്നാണെകിൽ കാണാമായിരുന്നു ല്ലേ.. 
 
എന്നാലും ഞങ്ങൾ ആൺ കുട്ടികൾ അല്ലെ... ഈ പെണ്ണുങ്ങൾ ഒക്കെ നമ്മുടെ തലയിൽ കയറാൻ തുടങ്ങിയാൽ പിന്നെ നമുക്ക്പു ഒരു വില ഉണ്ടാകുമോ, അവർ അത്ര ധൈര്യമോ നമ്മോട് കളിക്കാൻ, ഇങ്ങനെ ഒക്കെ ആയി ചിന്ത.... 

പുതിയ ഡസ്ക് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നം കൂടെ ആയിമാറി, അത് കൊണ്ട് തന്നെ ഇതിനൊരു പരിഹാരത്തിനു വേണ്ടി ഞങ്ങൾ കൂലംകൂഷമായി ചർച്ച ചെയ്യാൻ ആരംഭിച്ചു. കുരുത്തക്കേടിനു ബിരുദ്ധവും ബിരിദാനന്ദര ബിരുദ്ധവും എടുത്തവർ ആയിരുന്നു അന്ന് ഉള്ളതിൽ കൂടുതൽ. (അത് കുറെ പറയാൻ ഉണ്ട്. വിശദമായി പിന്നീടാവാം )

അന്ന് നൗഷാദ്ക്ക ആയിരുന്നു ഞങ്ങൾക്ക് ഉസ്താദ്. മൂപ്പർ ലീവായാൽ സദർ ആയിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത് . 
ഈ ഒരു വിഷയത്തിൽ ഇവരോട് രണ്ടാളോടും പരാതി പറഞ്ഞാൽ വിധി ചിലപ്പോൾ അനുകൂലമാവില്ല എന്ന് മാത്രമല്ല വേറെ വല്ല എട്ടിന്റെ പണിയും കിട്ടുമോ എന്ന് ഞങ്ങളുടെ വിദഗ്ധ സമിതി അംഗം അജ്മൽ പി അന്ന് അഭിപ്രായപ്പെട്ടു.

 അദ്ദേഹത്തിന്റെ അഭിപ്രായം ശെരിയാണെന്ന് ഐക്യകണ്ടേനെ എല്ലാരും അംഗീകരിച്ചു. വേറെ എന്താണ് ഒരു വഴി എന്ന് ആലോചിച്ചു കൊണ്ടു അന്നത്തെ ദിവസവും കടന്നു പോയി...

പൊതുവെ ആൺകുട്ടികൾ വയറു വേദനയോ തലവേദനയോ മറ്റോ കാരണം പറഞ്ഞാൽ സാധാരണ ഗതിയിൽ വിശ്വസിക്കാറില്ല. അതിന് കാരണം ഉണ്ട് എന്നു കൂട്ടിക്കോളൂ....( വലീദിന്റെ കാലിന്റെ വലീയ മുറിവ് കണ്ട് ഉസ്താദ് നൗഷാദ്ക്കന്റെ ബോധം പോയത് മുതൽ ഒരുപാട് പറയാനുണ്ട്... പിന്നീടാവാം..,) പെൺകുട്ടികൾ പറഞ്ഞാലോ ഹാ സാരല്ല, നിങ്ങൾ കേറി ഇരുന്നോ എന്നു ഞങ്ങളോട് ഒരു ദയയും കാണിക്കാത്ത ഉസ്താദുമാർ പറയും. 
ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച് യാതൊരു ബോധവും ഇല്ലാത്ത പ്രായമായതിനാൽ ഞങ്ങൾക്ക് ഞങ്ങൾക്കില്ലാത്ത പരിഗണനന പെൺകുട്ടികൾക്ക് നൽകുന്നത് കാണുമ്പോൾ രണ്ടു കണ്ണിട്ട് കാണുന്ന ഉസ്താദുമാർക്ക്ട്ട് ഒരു പണി കൊടുക്കാൻ തോന്നുമെങ്കിലും തിരിച്ചു മേല് വേദനാക്ന്ന കാര്യം ഓർക്കുമ്പോൾ മിണ്ടാതെ ഇരിക്കും.

അങ്ങനെ പ്ലാനിങ് ഒക്കെ കഴിഞ്ഞു ഒരു ദിവസം ഞാനും സാലിയും അഷ്‌കറും വലീദും അജ്മലും ഒക്കെ പതിവിന്ന് വിപരീതമായി രാവിലെ എണീറ്റ് പല്ലൊക്കെ തേച് എല്ലാവരേക്കാളും മുൻപിൽ ഞങ്ങൾ മദ്രസയിൽ എത്തി. കയ്യിൽ ഒരു സൈക്കൾ ന്റെ പഴയ വയർ പൂട്ട് കൊണ്ട് വന്നു പുതിയ ഡെസ്കും ക്ലാസ്സിലെ ആൾമറയുടെ ഇരുമ്പ് കാലും കൂട്ടി ഒരൊറ്റ പൂട്ട്... സബാഷ്.. ഇനി  നമ്മൾ വൈകി വന്നാലും ഇവറ്റകൾ എങ്ങനെ നമ്മുടെ ഡസ്ക് മാറ്റിയിടും എന്ന് പരസ്പരം പറഞ്ഞു. ഇനി അതോർത്തു നേരത്തെ എണീക്ക്കേണ്ട ആവശ്യം ഇല്ലാലോ എന്ന് ആലോചിച്ചപ്പോൾ ശെരിക്കും ആഹ്ലാദിച്ചു. ഒരു ഇന്ത്യ പാക് അതിർത്തി തർക്കം വിജയിച്ച പോലെ ഉണ്ടാർന്നു...

ഇത് കണ്ട് കലിപൂണ്ട ലവന്മാർ കയ്യൂക്ക് ഒന്നും ഇനി നടക്കില്ല എന്ന് മനസ്സിലാക്കി, എന്നെന്നേക്കുമായി ഡസ്ക് നഷ്ടപ്പെട്ട ദേഷ്യം മൂത്ത് താഴെ പോയി സദറിനോട് കംപ്ലയിന്റ് പറഞ്ഞതും  ഉസ്താദ് വന്നു ഞങ്ങളെ താഴെക്ക് കൂട്ടി കൊണ്ടു പോയതും ഒക്കെ പെട്ടന്നായിരുന്നു... 

അടുവിൽ അഞ്ചു പേരെയും നിരത്തി ഇരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചു, എല്ലാ കുറ്റങ്ങളും ഞങ്ങൾ തുല്യമായി ഏറ്റെടുത്തു, ചൂരൽ ഒരു മിന്നായം പോലെയേ കണ്ടുള്ളൂ... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടല്ലോ ല്ലേ... കൈകും കാലിനും തോളിലും അടക്കം ഒരിഞ്ചു സ്ഥലം പോലും ഒഴിഞ്ഞു പോകാതെ നല്ല ഏലിക്ക് കിട്ടി... കിട്ടി എന്ന് പറഞ്ഞാൽ ഒരു ഒന്നന്നര കിട്ടൽ... ഇരുന്നിട്ടായത് കൊണ്ടു ചന്തി തല്ക്കാലം രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചു.
അടി കിട്ടിയതിനേക്കാൾ സങ്കടം അവരുടെ ആക്കിയുള്ള ആ ചിരിയും പൂട്ടിയ കൈകൾ കൊണ്ടു തന്നെ  അഴിച്ചു മാറ്റി മാതൃക ആകേണ്ടി വന്നു എന്നതിലും ആയിരുന്നു... 

No comments:

Post a Comment