ഒരിക്കൽ വാചാലമായ നിൻ സ്വരം എന്തെ
ഇന്ന് ഒരു വിങ്ങലിൽ ഒതുങ്ങിക്കൂടുന്നു
ഇന്നലെകളിൽ മുഹബത്തിന്റെ മത്തു പകർന്ന നിൻ ചുടുനിശ്വാസവും എന്തെ ഇന്ന് തണുത്തുറഞ്ഞിരിക്കുന്നു
എന്നിലേക്ക് ഓടിയടുതൊരാ പാദങ്ങൾ
വിറയാർന്ന് നിൽക്കുന്നതെന്തേ
എൻ മുടിയിഴകളെ തലോടിയ അധരങ്ങൾക്കും മൂഖതബാധിച്ചുവോ
ഇന്നലകളിൽ നാം നമ്മുടെ പ്രണയ
സഫല്യത്തിനായി സമർപ്പിച്ച മൺചിരാഗ് നോക്കൂ എല്ലാം കെട്ടുപോയിരിക്കുന്നു
No comments:
Post a Comment