ഇരുട്ടിൽ പേടിപ്പെടുത്തുന്ന രൂപങ്ങൾ
പാമ്പുകൾ തേളുകൾ പഴുതാരകൾ
പട്ടിയും കരിംബൂചയും
സത്യമെന്തന്നാൽ ഇവയൊന്നും
തന്നെ എന്നെ
നോവിച്ചില്ലി നാളുവരെ
നോവിച്ചത് മുഴുവൻ വെളിച്ചമായിരുന്നു
പകൽവെളിച്ചതെ ചിരിക്കുന്ന മുഖങ്ങൾ
സ്വന്തമെന്ന് കരുതിയ ബന്ധങ്ങൾ
എന്തിനും കൂടെ ഉണ്ടായിരുന്നവർ
എല്ലാം എന്ന് പറഞ്ഞവർ
ഇരുട്ട് പാവമായിരുന്നവൾ
എന്റെ കണ്ണീരിനെ ഒളിപ്പിച്ചവൾ
എന്റെ ദുഖങ്ങളെ മറച്ചുവെച്ചവൾ
അല്പമെങ്കിലും ഉറങ്ങാൻ അനുവദിച്ചവൾ
പട്ടിയും പഴുത്തകരായുമൊക്കെ
എത്ര നല്ലവർ
മനുഷ്യരല്ലോ ഏറ്റവും നികൃഷ്ടർ
ഇനി ഞാനൊന്ന് ഇരുട്ടിനെ കെട്ടിപ്പിടിച്ചുറങ്ങട്ടെ
No comments:
Post a Comment