അന്ന് നമ്മൾ ഒന്നായ് നടന്ന ഇടവഴികളും
നിൻ മുടിയിൽ ചൂടിച്ച മുല്ലയും
ഞാൻ തൊട്ടു തന്നൊരാ സിന്ദൂരവും അന്യം
ഇന്ന് നിനക്ക് ഞാനും ഈ താഴ് വരകളും അന്യം
പൂത്തുനിൽക്കുന്ന പടങ്ങളും
കൊതി തീരാതെ കണ്ടോരാ അസ്തമയവും
കടലും തിരമാലകളും ചിപ്പികളും അന്യം
ഇന്ന് നിനക്ക് ഞാനും പ്രണയവും അന്യം
നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും
നിന്റെ ഉദരത്തിലും എന്റെ ഹൃദയത്തിലും
മൊട്ടിട്ടോരാ ജീവൻ തുടിപ്പും അന്യം
No comments:
Post a Comment