Wednesday, October 1, 2025

പ്രതീക്ഷയുടെ രാവുകൾ


രാത്രിയുടെ അന്ധകാരത്തിന് നിന്റെ പുഞ്ചിരിയെ മറയ്ക്കുവാൻ കഴിയില്ല

മാൻപേടകളുടെ കണ്ണുകൾക്ക്‌ നിന്റെ കണ്ണുകളെ തോൽപ്പിക്കുവാനും
 
പാതിരാ കാറ്റിന് നിന്റെ ഗന്ധത്തെ എന്നിൽ
നിന്ന് പറിച്ചു കൊണ്ടുപോകാനുമാവില്ല

മഞ്ഞു കാലത്തിനു നിന്റെ മാറിലെ ഇളം
ചൂടിനെ എന്റെ മുഖത്തു നിന്ന് മായ്ക്കാനും

മലകൾക്ക് സൂര്യനെ മറയ്ക്കുമ്പോലെ
നമ്മുടെ പ്രണയത്തെ ഒളിപ്പിക്കാൻ കഴിയില്ല

നീ എന്റെ അരികില്ലാതെ എങ്ങനെ ബദർ പോലും പ്രകാശപൂരിതമാകും

നമ്മുടെ മുഹബത്തിന്റെ ആഴത്തിനെ ഏതു
കടലിനോടാണ് ഉപമിക്കാൻ കഴിയുക

നിന്റെ ശ്വാസത്തിലല്ലാതെ എത്രനാൾ
എന്റെ ഹൃദയം നിലയ്ക്കാതിരിക്കും

അരുവികളുടെ മോഹന സംഗീതം എങ്ങനെ
നിന്നെ കൂടാതെ ഞാൻ ആസ്വദിക്കും

നീ കൂട്ടിനില്ലാതെ എങ്ങനെ നമ്മുടെ
ചിപ്പികളിൽ മുത്തുകൾ ജനിക്കും

നീ ഇല്ലാത്ത രാവുകളിൽ ഞാനെങ്ങനെ സിതാരകളുടെ പുഞ്ചിരി കാണും

നിൻ സാനിധ്യമില്ലെങ്കിൽ എങ്ങനെ എൻ പ്രതീക്ഷതൻ വീടകം ശൂന്യമല്ലാതാവും

എന്റെ കവിതകളിൽ നിനക്കെങ്ങനെ
മൗനയായിരിക്കാൻ സാധിക്കുന്നു

എങ്കിലും പ്രിയേ ഞാനിരിക്കുന്നു ഈ
ഗുൽമോഹറിൻ ചുവട്ടിൽ നിന്നെയും കാത്ത്



No comments:

Post a Comment